Top Class Viral, Sports, wwe, Funny, Tech, Movies, Songs Videos Available ony pk2 site

Saturday, 25 November 2017

Crickets Meet the King of Swing - Wasim Akram

[
]


Meet the best left-arm fast bowler of all time, Wasim Akram, who  could make the ball walk and talk and who could change the game with the bat as well.
എക്കാലത്തെയും മികച്ച ക്രിക്കറ്റ്റർമാരിൽ ഒരാളായ വസീം അക്രം  'King of Swing 'എന്നാണ് അറിയപ്പെടുന്നത്.കഴിവിനെ കഠിനാദ്ധ്വാനം കൊണ്ട് മികവുറ്റതാക്കണമെന്ന ഇമ്രാൻ ഖാന്റെ വാക്കുകൾ ആണ് തനിക്കു നേർവഴി കാണിച്ചു തന്നതെന്നു അദ്ദേഹം ഓർമിച്ചു.   കഴിവുകൊണ്ട് നമ്മുക്ക് 2 -3 വര്ഷം നിലനിൽക്കാമെന്നും ,  എന്നാൽ കഠിനാദ്ധ്വാനം, സ്ഥിരതയുള്ള ഒരു  career നു സഹായിക്കുമെന്നും വസീം അക്രം പറഞ്ഞു.    പ്രാർത്ഥനയുടെ മഹത്വത്തെക്കുറിച്ചും അത് തരുന്ന ഊർജം വളരെ വലുതാണെന്നും , എല്ലാ മത്സരങ്ങളിലും ടീം അംഗങ്ങൾ എല്ലാം കൂടി  ഡ്രസിങ്  റൂമിൽ അല്ലാഹുവിനോട്   പ്രാര്ഥിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം ഓർമിച്ചു.  ഇപ്പോഴത്തെ പാകിസ്ഥാൻ ടീം മികച്ച താനെന്നും അദ്ദേഹം കൂട്ടി  ചേർത്തു . ആദ്യമായി താങ്കൾക്കു  Diabetes ആണെന്നു  തിരിച്ചറിഞ്ഞപ്പോലുള്ള അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ  " ഒരു പോരാളി എന്നും പോരാളി ആയിരികുമെന്നും ,വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും  ആഴ്ചയിൽ 6 ദിവസം 7 Km ഓടാറുള്ള വസീം അക്രം  പറഞ്ഞു.  രക്തത്തിലെ ഷുഗർ ലെവൽ കൂടിയിരുന്നാലും വേദനയില്ലാത്ത അസുഖമായതുകൊണ്ടാണ് ഒരു ചെറിയ തലവേദനയ്ക്ക് പോലും ഡോക്ടറിനെ കാണാൻ പോകുന്ന നമ്മൾ Diabetics നെ കാര്യമായി  എടുക്കാത്തതെന്നു അദ്ദേഹം വേദനയോടെ പറഞ്ഞു .  ബാസ്കറ്റ് ബാളും ,സോക്കറും കൂടുതൽ കളിച്ചിരുന്ന,അമ്മയിൽ നിന്നും ,അമ്മുമയിൽ നിന്നും കിട്ടിയിരുന്ന  നാണയത്തുട്ടുകൾ കൂട്ടിവെച്ചു ക്രിക്കറ്റ് മാഗസിനുകൾ വാങ്ങി ആർത്തിയോടെ വായിച്ചിരുന്ന കുട്ടിക്കാലത്തെ അദ്ദേഹം ഓർമിച്ചതു സദസിനു കൗതുകമായി.   ജാവേദ് മിയാൻദാദ് ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരനെന്നും ,  പതിനേഴര വയസിൽ ആദ്യമായി   വിദേശത്തു കളിക്കാൻ പോയ  ഓർമകളും അദ്ദേഹം പങ്കുവെച്ചു .   1998 ലാണ്  അദ്ദേഹം തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചത് .

source